വർക്കല :ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിൽ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഡയറക്ടർ ഡോ. നിഷാദ്, സൂപ്രണ്ട് റ്റി. റ്റി. പ്രഭാകരൻ, പ്രകൃതി ചികിത്സാ വിഭാഗം ഹെഡ് ഡോ. ജയകുമാർ, ഡോ. അമൃത,നഴ്സിങ് സൂപ്രണ്ട് അജിതാ മണി, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് അജിതകുമാരി തുടങ്ങിയവർ സംബന്ധിച്ചു.ഡോ.നിഷാദ് എസ്.കെയുടെ നേതൃത്വത്തിലുള്ള സേ -നോ പ്ലാസ്റ്റിക് വർക്കലയും മിഷൻ ആശുപത്രിയും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.ആശുപത്രി വളപ്പിൽ വൃക്ഷത്തൈകൾ നടീലും നടന്നു.