മുടപുരം: മഹാത്മാഗാന്ധിജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്,ബി.ജെ.പി കിഴുവിലം പഞ്ചായത്ത്‌ സമിതിയുടെ നേതൃത്യത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. പാലാകുന്നു ജംഗ്ഷൻനിൽ ജില്ലാ സമിതി അംഗംരാധാകൃഷ്ണൻനായർ ഉദ്‌ഘാടനം ചെയ്തു . ബി.ജെപി. പഞ്ചയത്തു സമിതി അധ്യക്ഷൻ എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ അനീഷ്‌ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർ ആശ, എസ്. സി. മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ് കൂന്തള്ളൂർ , പഞ്ചായത്ത്‌ യുവമോർച്ച പ്രസിഡന്റ്‌ വിശാഖ് തമ്പി തുടങ്ങിയവർ സംസാരിച്ചു.പ്രകാശ്, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.