തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ മുച്ചക്ര സ്കൂട്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പെട്രോൾ അലവൻസ് ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.പി.ആർ. സോന, കെ.പി.സി.സി സെക്രട്ടറിമാരായ ജി. സുബോധൻ, ആർ. വത്സലൻ, ഡി.സി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് ഭാരവാഹികളായ എ. സ്റ്റീഫൻ, അനിൽ വെറ്റിലകണ്ടം, വെങ്ങാനൂർ പ്രസാദ്,

ഊരൂട്ടമ്പലം വിജയൻ എന്നിവർ പങ്കെടുത്തു.