niyamasabha

തിരുവനന്തപുരം: രണ്ടാം സ്‌പോട്ട് അലോട്ട്‌മെന്റോടെ, അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം നൽകാനാവുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓരോ പ്രദേശത്തെയും അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സീ​റ്റുകൾ അനുവദിക്കേണ്ടതെന്ന് പ്രതിപക്ഷം. പ്ലസ് വൺ പ്രവേശനത്തെച്ചൊല്ലി ഉയർന്ന വാഗ്വാദം സഭാസമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ബഹളത്തിലും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലും കലാശിച്ചു.

അപേക്ഷിച്ചവർക്കെല്ലാം ഇഷ്ട വിഷയത്തിൽ പ്രവേശനം ലഭിക്കണമെന്നില്ലെന്നും ഒഴിവുള്ളതും അധികമുള്ളതുമായ സ്ഥലങ്ങളിലെ സീ​റ്റുകൾ പുനഃക്രമീകരിക്കുമെന്നും ഇത് സംബന്ധിച്ച ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി വി. ശിവൻകുട്ടി മറുപടി നൽകി. സ്‌പോർട്സ്, സംവരണ ക്വോട്ടയിലടക്കം ഒഴിവുള്ള സീ​റ്റുകൾ പൊതു മെരിറ്റിലേക്ക് മാറ്റും. പ്ലസ് വണ്ണിന് ആകെ 3,94,457 സീറ്റുകളുണ്ട്. അപേക്ഷകർ 4,65,219 പേരുണ്ടെങ്കിലും 5 വർഷത്തെ ശരാശരി നോക്കിയാൽ 3.88 ലക്ഷം പേരേ പ്രവേശനം നേടാറുള്ളൂ. 2.01 ലക്ഷം പേർക്ക് ആദ്യ അലോട്ട്മെന്റ് ലഭിച്ചിട്ടും 17,000 പേർ പ്രവേശനത്തിനെത്തിയില്ല. ഇനി 1,92,951 സീറ്റുകൾ മെരിറ്റിലുണ്ട്. അപേക്ഷകർ 1,59,840 മാത്രം. ഇതുപ്രകാരം 33,119 സീറ്റുകൾ മിച്ചം വരും. വി.എച്ച്.എസ്.ഇയിൽ 33,000, പോളിടെക്നിക്- ഐ.ടി.ഐകളിൽ 70,000 സീറ്റുകളും ലഭ്യമാണ്. എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് ലഭിച്ചവർ കുറച്ച് ഓപ്ഷനുകൾ നൽകിയതിനാൽ രണ്ടാം അലോട്ട്മെന്റിലെങ്കിലും പ്രവേശനം ലഭിക്കും. സർക്കാരിന്റെ സാമ്പത്തികനില പരിഗണിച്ചാൽ അധിക ബാച്ച് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, മതിയായ പ്ലസ് വൺ സീറ്റുകളൊരുക്കാത്തത് രണ്ടു ലക്ഷം കുട്ടികളെ ആശങ്കയിലാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ അധികമുള്ള സീറ്റുകൾ മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. മാനേജ്മെന്റ് സീറ്റിൽ രണ്ടും മൂന്നും ലക്ഷം ഈടാക്കുന്നുവെന്നും എല്ലാ വിഷയത്തിനും എ പ്ലസ് ഉള്ളവർക്കു പോലും പ്രവേശനമില്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും പ്രസംഗിച്ചു.

 പ്ല​സ് ​വ​ൺ​ ​സീ​റ്റ് ​കൂ​ട്ടും​:​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

​പ്ല​സ് ​വ​ൺ​ ​സീ​റ്റ് ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​അ​പേ​ക്ഷി​ച്ച​ ​സ്വാ​ശ്ര​യ​ ​സ്കൂ​ളു​ക​ൾ​ക്ക് ​സൗ​ക​ര്യ​ങ്ങ​ളു​ണ്ടോ​യെ​ന്ന് ​പ​രി​ശോ​ധി​ച്ച് ​അ​നു​വാ​ദം​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​നി​യ​മ​വി​രു​ദ്ധ​മാ​യ​ ​ഫീ​സ് ​വാ​ങ്ങി​യാ​ൽ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കും.​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​തെ​റ്റാ​ണെ​ന്ന​ ​പ്ര​ചാ​ര​ണം​ ​രാ​ഷ്ട്രീ​യ​ ​ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണ്.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​വി​ജ​യി​ച്ച​ ​എ​ല്ല​വ​ർ​ക്കും​ ​ഉ​പ​രി​പ​ഠ​ന​ ​സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ,​ ​ഉ​പ​ജി​ല്ലാ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ​രി​ശോ​ധി​ച്ച് ​കു​ട്ടി​ക​ൾ​ക്കെ​ല്ലാം​ ​പ്ര​വേ​ശ​നം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​പു​തി​യ​ ​ബാ​ച്ച് ​അ​നു​വ​ദി​ക്കു​ന്ന​ത് ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ ​കെ.​കെ.​ ​ശൈ​ല​ജ​ ​പ​റ​ഞ്ഞു.