vd

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെയുള്ള വാക്കൗട്ട് പ്രസംഗത്തിനിടെ, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും സഭയിൽ കൊമ്പു കോർത്തു. മന്ത്രി പറയുന്ന കണക്കുകൾ ശരിയാണെങ്കിൽ തമിഴ്നാട്ടിലും കർണാടകത്തിലും നിന്ന് കുട്ടികളെ ഇങ്ങോട്ട് കൊണ്ടുവന്ന് പ്രവേശനം നൽകാമല്ലോയെന്ന് സതീശൻ പരിഹസിച്ചു. തമിഴ്നാട്ടിലും കർണാടകയിലും പത്താം ക്ലാസ് പരീക്ഷ നടത്താത്തതിനാൽ ഇവിടെ പ്രവേശനം കിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി തിരിച്ചടിച്ചു.

തമിഴ്നാട്ടിലും കർണാടകത്തിലും ആരും പ്ലസ് വണ്ണിന് ചേരുന്നില്ലെന്ന് പറയുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിവരമെന്നും ഇദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പു നൽകിയ മുഖ്യമന്ത്രിക്ക് സലാം എന്നും തുടർന്ന് സതീശൻ പറഞ്ഞു. മറുപടിക്കായി ശിവൻകുട്ടി എഴുന്നേ​റ്റെങ്കിലും സതീശൻ വഴങ്ങിയില്ല. ഇതോടെ ഭരണപക്ഷ അംഗങ്ങളും എഴുന്നേ​റ്റു ബഹളമുണ്ടാക്കി. തുടർന്ന് സ്പീക്കർ ഇടപെട്ട്, പരമാർശം പരിശോധിക്കാമെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടെങ്കിൽ തിരുത്താമെന്നും പറഞ്ഞു. ഇന്ത്യയിൽ ബോർഡ് പരീക്ഷ നടത്തിയ ഏക സംസ്ഥാനം കേരളമാണെന്നും തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ആൾ പ്രൊമോഷൻ നേടിയ കുട്ടികൾക്ക് ഏകജാലക പ്രവേശനത്തിൽ അപേക്ഷിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകൾ നടത്തിയില്ലെങ്കിലും മാർക്ക് ലിസ്റ്റ് ഹാജരാക്കുന്നവർക്ക് പ്രവേശനം നൽകുന്നില്ലേ എന്നായിരുന്നു സതീശന്റെ മറു ചോദ്യം.

പിന്നീട് കെ.കെ. ശൈലജയുടെ ഇതേ വിഷയത്തിലുള്ള ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവേ മന്ത്രി ശിവൻകുട്ടി സതീശനെ വ്യക്തിപരമായി കടന്നാക്രമിച്ചു. ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിയത് ആരാണെന്ന് ഇദ്ദേഹത്തിന്റെ ചു​റ്റുമിരിക്കുന്നവർ തന്നെ ചോദിക്കുകയാണ്. അഹങ്കാരവും ധിക്കാരവുമാണ് കാട്ടുന്നത്. പ്രതിപക്ഷനേതാവിന് ചേരാത്ത പദപ്രയോഗങ്ങൾ ശരിയല്ല. മറ്റുള്ളവരെയെല്ലാം പുച്ഛത്തോടെ കാണുന്ന സമീപനം ശരിയല്ല. സർവവിജ്ഞാന കോശമെന്ന നിലയിലല്ല താൻ കാര്യങ്ങൾ പറയുന്നതെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. പ്രതിപക്ഷം വാക്കൗട്ട് നടത്തിയതിനാൽ ഈ സമയം സതീശൻ സഭയിലുണ്ടായിരുന്നില്ല.

പ്ല​സ് ​വ​ൺ​:​ ​സ​ർ​ക്കാ​രി​നെ
വെ​ട്ടി​ലാ​ക്കി​ ​ശൈ​ലജ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​വി​ജ​യി​ച്ച​ ​എ​ല്ലാ​ ​കു​ട്ടി​ക​ൾ​ക്കും​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​വ​സ​ര​മി​ല്ലെ​ന്ന് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ലൂ​ടെ​ ​ആ​രോ​പി​ച്ച് ​പ്ര​തി​പ​ക്ഷം​ ​നി​യ​മ​സ​ഭ​യി​ൽ​ ​നി​ന്നു​ ​ഇ​റ​ങ്ങി​പ്പോ​യ​തി​നു​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​ഇ​തേ​ ​വി​ഷ​യ​ത്തി​ൽ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലു​മാ​യി​ ​മു​ൻ​ ​മ​ന്ത്റി​ ​കെ.​കെ.​ ​ശൈ​ല​ജ.
പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യം​ ​ച​ർ​ച്ച​യ്‌​ക്കെ​ടു​ത്ത​പ്പോ​ൾ​ ​ശൈ​ല​ജ​യു​ടെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ​ ​പ്ര​മേ​യം​ ​സ്പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷ് ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
ശൈ​ല​ജ​ ​വി​ഷ​യം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ ​മു​ൻ​പ് ​മു​ഖ്യ​മ​ന്ത്റി​ ​പു​റ​ത്തേ​ക്ക് ​പോ​യി.​ ​മ​ന്ത്റി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​മു​ഖ്യ​മ​ന്ത്റി​യെ​ ​ക​ണ്ടു​ ​ച​ർ​ച്ച​ചെ​യ്ത​ശേ​ഷം​ ​കെ.​കെ.​ ​ശൈ​ല​ജ​യു​മാ​യി​ ​സം​സാ​രി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​അ​വ​ർ​ ​വി​ഷ​യം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പാ​സാ​യ​ ​മു​ഴു​വ​ൻ​ ​കു​ട്ടി​ക​ൾ​ക്കും​ ​ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള​ ​പ്ര​വേ​ശ​നം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​പു​തി​യ​ ​ബാ​ച്ച് ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​ശൈ​ല​ജ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സം​സ്ഥാ​ന​മാ​കെ​ ​ഒ​റ്റ​ ​യൂ​ണി​റ്റാ​യി​ ​പ​രി​ഗ​ണി​ച്ച് ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​നം​ ​വി​ല​യി​രു​ത്ത​ണ​മെ​ന്ന​ ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ടി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി,​ ​ജി​ല്ലാ,​ ​ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​അ​ധി​ക​മു​ള്ള​ ​സീ​റ്റു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ​ശൈ​ല​ജ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​ഴി​വു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​അ​ധി​ക​ ​സീ​​​റ്റു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​പു​നഃ​ക്ര​മീ​ക​ര​ണം​ ​ന​ട​ത്തു​മെ​ന്നു​ ​മ​ന്ത്റി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​ശൈ​ല​ജ​യെ​ ​അ​റി​യി​ച്ചു.​ ​ഇ​ക്കാ​ര്യം​ ​പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള​ ​മ​റു​പ​ടി​യി​ൽ​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല.

സ്പീ​ക്ക​റോ​ട് ​പി​ണ​ങ്ങി
അ​നൂ​പ് ​ജേ​ക്ക​ബ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ല​സ് ​വ​ൺ​ ​സീ​​​റ്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വാ​ക്കൗ​ട്ട് ​പ്ര​സം​ഗ​ത്തി​ന് ​സ​മ​യം​ ​ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി​ ​സ്പീ​ക്ക​ർ​ ​എം.​ബി.​രാ​ജേ​ഷി​നോ​ട് ​പി​ണ​ങ്ങി​ ​അ​നൂ​പ് ​ജേ​ക്ക​ബ് ​ഇ​റ​ങ്ങി​പ്പോ​യി.​ ​വാ​ക്കൗ​ട്ട് ​പ്ര​ഖ്യാ​പി​ച്ചാ​ൽ​ ​മാ​ത്രം​ ​മ​തി​യെ​ന്ന് ​സ്പീ​ക്ക​ർ​ ​പ​റ​ഞ്ഞ​താ​ണ് ​അ​നൂ​പി​നെ​ ​ചൊ​ടി​പ്പി​ച്ച​ത്.
എ​ഴു​ന്നേ​റ്റ​പ്പോ​ൾ​ ​ത​ന്നെ​ ​നി​റു​ത്തി​ക്കൊ​ള്ളാ​നാ​ണ് ​സ്പീ​ക്ക​ർ​ ​പ​റ​യു​ന്ന​തെ​ന്ന് ​അ​നൂ​പ് ​കു​റ്റ​പ്പെ​ടു​ത്തി.​ ​പ്ര​തി​പ​ക്ഷ​നേ​താ​വി​ന് ​പ്ര​സം​ഗി​ക്കാ​ൻ​ ​ന​ൽ​കി​യ​ ​സ​മ​യം​ ​മ​റ്റ് ​ക​ക്ഷി​നേ​താ​ക്ക​ൾ​ക്ക് ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ​സ്പീ​ക്ക​ർ​ ​പ​റ​ഞ്ഞ​തോ​ടെ,​ ​പ്ര​സം​ഗി​ക്കാ​തെ​ ​അ​നൂ​പ് ​ജേ​ക്ക​ബ് ​വാ​ക്കൗ​ട്ട് ​ന​ട​ത്തി.​ ​തൊ​ട്ടു​മു​ൻ​പ് ​കേ​ര​ള​ ​കോ​ൺ​ഗ്റ​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ജെ.​ ​ജോ​സ​ഫും​ ​മ​തി​യാ​യ​ ​സ​മ​യം​ ​അ​നു​വ​ദി​ക്കാ​ത്ത​ ​സ്പീ​ക്ക​റു​ടെ​ ​നി​ല​പാ​ടി​നെ​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​യും​ ​ഉ​പ​നേ​താ​വി​ന്റെ​യും​ ​വാ​ക്കൗ​ട്ട് ​പ്ര​സം​ഗ​ത്തി​നു​ ​ശേ​ഷം​ ​മ​​​റ്റു​ ​ക​ക്ഷി​ക​ൾ​ ​വാ​ക്കൗ​ട്ട് ​ന​ട​ത്തു​ന്നു​വെ​ന്നു​ ​പ​റ​ഞ്ഞു​ ​സ​ഭ​ ​വി​ടു​ന്ന​താ​ണ് ​ച​ട്ട​ത്തി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്ന​തെ​ന്ന് ​സ്പീ​ക്ക​ർ​ ​പ​റ​ഞ്ഞു.​അ​തേ​ ​സ​മ​യം,​ ​ആ​ർ.​എം.​പി​ ​അം​ഗം​ ​കെ.​കെ.​ ​ര​മ​യ്ക്ക് ​വാ​ക്കൗ​ട്ട് ​പ്ര​സം​ഗ​ത്തി​ന് ​സ്പീ​ക്ക​ർ​ ​അ​നു​മ​തി​ ​ന​ല്കി.​ ​ര​മ​യെ​ ​ക​ക്ഷി​ ​നേ​താ​വാ​യി​ ​അം​ഗീ​ക​രി​ച്ച​തി​നാ​ലാ​ണി​ത്.