വർക്കല:ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതിസംഗമം ശിവഗിരിയിൽ കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു.വർക്കല കഹാർ മുഖ്യപ്രഭാഷണം നടത്തി.പി. എം.ബഷീർ,ബി.ധനപാലൻ,പി.വിജയൻ,അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്,അഡ്വ.അസിം ഹുസൈൻ, അഡ്വ. ബി. ഷാലി, ജോയി വർക്കല,എം.എൻ.റോയ്,സജി വേളിക്കാട്, അൻവർ, എഴുവാംകോട് രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.