നെയ്യാറ്റിൻകര: നിംസ് സ്‌പെക്ട്രം ശിശുവികസന ഗവേഷണകേന്ദ്രത്തിൽ ദേശീയ സെമിനാർ ആരംഭിച്ചു. കുട്ടികളിലെ വളർച്ചയുടെ വിവിധ തലങ്ങളിലുമുണ്ടാകുന്ന ആഗോളപരമായ കാലതാമസത്തെ സംബന്ധിച്ചാണ് ശില്പശാല. ആദ്യദിനം പാട്ന എയിംസ് പ്രസിഡന്റും ഇൻക്ലെൻ എക്‌സി. ഡയറക്ടറുമായ എൻ.കെ. അറോറ ക്ളാസ് നയിച്ചു. എസ്.എ.ടി പീഡിയാട്രിക് ന്യൂറോളജി വിഭാഗം മുൻ മേധാവി ഡോ.പി. മുഹമ്മദ് കുഞ്ഞിന്റെ നേതൃത്വത്തിൽ ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡേഴ്‌സ്, ബുദ്ധിമാന്ദ്യം തുടങ്ങിയ വിഷയങ്ങളിൽ പരിശീല പരിപാടിയും നടന്നു.
നിംസ് ഫിസിയോ തെറാപ്പി വിഭാഗം മേധാവി ഡോ. ജിം ഗോപാലകൃഷ്ണൻ 'സെറിബ്രൽ പാൾസി എങ്ങനെ കുഞ്ഞുങ്ങളെ പരിപാലിക്കാം' എന്ന വിഷയത്തെക്കുറിച്ച് പരിശീലനം നൽകി. നിംസ് സ്‌പെക്ട്രം ഡയറക്ടറും ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. എം.കെ.സി. നായർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. 9, 16, 23, 30 തീയതികളിലും ശില്പശാല നടക്കും. പ്രമുഖ ശിശുരോഗവിദഗ്ദ്ധർ വിവിധ സെഷനുകളിൽ സംവദിക്കും.