oct04b

ആറ്റിങ്ങൽ: നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഇളമ്പ നെല്ലിമൂട് പൂവൻകോട് വീട്ടിൽ ഭാസി - ആശ ദമ്പതികളുടെ മകൻ സുബിനാണ് (24)​ മരിച്ചത്. ഞായറാഴ്ച രാത്രി 8 ഓടെ നെല്ലിമൂട് ഇടത്ത്വാ വളവിലായിരുന്നു അപകടം. ബൈക്ക് തെന്നി മാറി നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിബി സഹോദരനാണ്.