card

തിരുവനന്തപുരം: ഒറ്റയ്ക്കു കഴിയുന്ന, റേഷൻ കടയിലെത്താൻ ബുദ്ധിമുട്ടുള്ള 80 വയസ് കഴിഞ്ഞവർക്ക് റേഷൻ സാധനങ്ങൾ സിവിൽ സപ്ളൈസ് വകുപ്പ് അടുത്ത മാസം മുതൽ വീട്ടിലെത്തിക്കും. കുടുംബശ്രീ അംഗങ്ങളെയോ സന്നദ്ധ സംഘടനാ പ്രവർത്തകരെയോ ഇതിന് ഉപയോഗിക്കും. ഭക്ഷ്യ, സാമൂഹ്യനീതി വകുപ്പ് ഉന്നതോദ്യോഗസ്ഥർ ഉടൻ ചർച്ച നടത്തി തീയതി തീരുമാനിക്കും.

ഇത്തരക്കാരുടെ റേഷൻ സാധനങ്ങൾ മറ്റുള്ളവർ വാങ്ങുന്നെന്ന പരാതികൾ സിവിൽ സപ്ലൈസ് വകുപ്പിന് ലഭിച്ചിരുന്നു. ഇതു പരിഗണിച്ചാണ് മന്ത്രി ജി.ആർ. അനിലിന്റെ നിർദ്ദേശ പ്രകാരം വീടുകളിൽ റേഷൻ എത്തിക്കാൻ തീരുമാനിച്ചത്.

കിടപ്പ് രോഗികളുള്ള കുടുംബങ്ങളിൽ റേഷൻ എത്തിക്കാൻ മൊബൈൽ കടകളും വൈകാതെ ആരംഭിക്കും. കെ.എസ്.ആർ.ടി.സിയുടെ പഴയ ബസുകൾ രൂപമാറ്റം വരുത്തി ഇതിനുപയോഗിക്കും.

 പട്ടിക വാർഡ് അടിസ്ഥാനത്തിൽ

ഒറ്റയ്ക്കു കഴിയുന്ന 80 കഴിഞ്ഞവരുടെ പട്ടിക നഗരസഭ, ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ അംഗങ്ങളുടെ സഹായത്തോടെ തയ്യാറാക്കും. ഏത് റേഷൻ കടയിലാണോ കാർഡ് അവിടന്ന് സാധനങ്ങൾ വീട്ടിൽ എത്തിക്കും.

 വാ​ട​ക​ ​വീ​ട്ടു​കാ​ർ​ക്ക് ​റേ​ഷ​ൻ​ ​കാ​‌​ർ​ഡി​നു​ള്ള​ ​നി​ബ​ന്ധ​ന​ക​ളി​ൽ​ ​ഇ​ള​വ്

സം​സ്ഥാ​ന​ത്ത് ​വാ​ട​ക​ ​വീ​ടു​ക​ളി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്ക് ​റേ​ഷ​ൻ​ ​കാ​ർ​ഡി​ന് ​അ​പേ​ക്ഷി​ക്കു​മ്പോ​ൾ​ ​സാ​ധു​വാ​യ​ ​വാ​ട​ക​ ​ക​രാ​റും​ ​കെ​ട്ടി​ട​ ​ഉ​ട​മ​യു​ടെ​ ​സ​മ്മ​ത​പ​ത്ര​വും​ ​വേ​ണ​മെ​ന്ന​ ​നി​ബ​ന്ധ​ന​ ​ഒ​ഴി​വാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​പ​ക​രം​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​സ​ത്യ​പ്ര​സ്താ​വ​ന​യും​ ​അ​പേ​ക്ഷ​ന്റേ​യും​ ​മ​റ്റ് ​കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​വി​വ​ര​ങ്ങ​ളും​ ​മ​തി​യാ​കും.​ ​ഇ​ങ്ങ​നെ​ ​ല​ഭി​ക്കു​ന്ന​ ​റേ​ഷ​ൻ​ ​കാ​ർ​ഡു​ക​ൾ​ ​റേ​ഷ​ൻ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യാ​യോ​ ​മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള​ ​രേ​ഖ​യാ​യോ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പാ​ടി​ല്ല.