മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ലബും കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയും സംയുക്തമായി ലയൺസ് ദമ്പതികളയാ ലയൺ ജാദുവിനെയും ലയൺ ജയാ ജാടുവിനെയും ആദരിച്ചു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വൈസറും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസും ലയൺസ് ക്ലബ് സെക്രട്ടറി ലയൺ ഷാജിഖാൻ എം.എയും ദമ്പതികളെ പൊന്നാട അണിയിച്ചു. ലയൺ അബ്ദുൽ വാഹിദ്, ലയൺ ക്രിസ്തി ദാസ്, മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗം ശ്രീചന്ദ്, ലൈബ്രറി സെക്രട്ടറി വിജയകുമാർ, ലൈബ്രറേറിയൻ ജോർജ് ഫെർണാൻഡസ് എന്നിവർ പങ്കെടുത്തു.