ഇടുക്കി കുളമാവിൽ ജിത്തുജോസഫ് സംവിധാനം ചെയ്ത 12th MAN പൂർത്തിയാക്കി എറണാകുളത്തെത്തിയ മോഹൻലാൽ ഇന്നുമുതൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ച് തുടങ്ങും.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഇൗ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രാജേഷ് ജയരാമനാണ്. പാലക്കാട് ചിത്രീകരണമാരംഭിച്ച ഇൗ ചിത്രം കഴിഞ്ഞ ദിവസമാണ് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്തത്.2009- ൽ റിലീസ് ചെയ്ത റെഡ് ചില്ലീസിലാണ് മോഹൻലാലും ഷാജി കൈലാസും ഒടുവിൽ ഒന്നിച്ചത്.