തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം മുഖേന നടപ്പാക്കി വരുന്ന ശാസ്ത്ര പാർക്കിന്റെ ജില്ലാതല ശാസ്ത്ര ഉപകരണങ്ങളുടെ വിതരണവും അദ്ധ്യാപക പരിശീലന ശില്പശാലയും പി.എം.ജിയിലെ ഗവ. സിറ്റി വി.എച്ച്.എസ്.എസിൽ വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. ജില്ലാതല ഉപകരണ വിതരണോദ്ഘാടനത്തിനും അദ്ധ്യാപക ശില്പശാലയ്‌ക്കും സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയക്ടർ ഡോ.എ.പി. കുട്ടിക്കൃഷ്ണൻ നേതൃത്വം നൽകി.