ആര്യനാട്:എസ്.എൻ.ഡി.പി യോഗം കോട്ടയ്ക്കകം ശാഖയിലെ ഗുരുദേവ സരസ്വതീക്ഷേത്രത്തിലെ നവരാത്രി ഉത്സവം 6 മുതൽ 15വരെ നടക്കുമെന്ന് ശാഖാ ചെയർമാൻ ജയകുമാറും കൺവീനർ രാജീവനും അറിയിച്ചു.6ന് വൈകിട്ട് 5.30മുതൽ ശൈലപുത്രിപൂജ.7ന് രാവിലെ 9ന് സുദർശന ഹോമം.വൈകിട്ട് 5.30ന് ബ്രഹ്മചാരിണി പൂജ.രാത്രി 7ന് കുമാരി പൂജ. 9ന് വൈകിട്ട് 5.30ന് അശ്വരൂഡ ഹോമം.10ന് രാവിലെ 9മുതൽ മൃത്യുഞ്ജയഹോമം.വൈകിട്ട് 5.30ന് സ്കന്ദമാതാ പൂജ.11ന് വൈകിട്ട് 5.30ന് കാർത്ത്യായനിപൂജ.13ന് രാവിലെ സുകൃത ഹോമം.15ന് വിദ്യാരംഭ ദിവസം രാവിലെ 9മുതൽ ഗണപതിഹോമം,തേനും വയമ്പും വിതരണം.തുടർന്ന് ഡെപ്യൂട്ടി കളക്ടർ അനു.എസ്.നായരുടെ മുഖ്യ കാർമ്മികത്വത്തിൽ വിദ്യാരംഭം.എല്ലാ ഉത്സവ ദിലവങ്ങളിലും രാവിലെയും വൈകിട്ടും പ്രത്യ്ക പൂജകളും ക്ഷേത്ര ചടങ്ങുകളും നടക്കും.