വർക്കല: യോഗ അസോസിയേഷനും തിരുവനന്തപുരം സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ രണ്ട് ഒന്നാം സ്ഥാനങ്ങളും മൂന്ന് രണ്ടാം സ്ഥാനങ്ങളും രണ്ട് മൂന്നാം സ്ഥാനങ്ങളും നേടി അയിരൂർ എം.ജി.എം മോഡൽ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. ആർട്ടിസ്റ്റിക് യോഗയിലാണ് രണ്ട് ഒന്നാം സ്ഥാനങ്ങളും ഒരു രണ്ടാം സ്ഥാനവും ലഭിച്ചത്. ഹേമന്ത്ശ്രീ.ജെ.എസ്, അഭിനവ്.ആർ, ഗായത്രി.പി.ഡി, നന്മ എസ്. പ്രമോദ്, ശ്രീയജയരാജ്, പാർത്ഥിവ്.പി.എൽ, അമൃതലക്ഷ്മി.എം.എസ്, അളകനന്ദ.ബി, അഥീന്ദ്ര, അഭിനവ്.ബി എന്നിവരാണ് സമ്മാനാർഹരായത്. അദ്ധ്യാപികയായ സൗഭാഗ്യയാണ് കുട്ടികളെ മത്സരത്തിന് സജ്ജരാക്കിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.എസ്.പൂജയും ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ.സുകുമാരനും വിദ്യാർത്ഥികളെ അനുമോദിച്ചു.