photo

നെടുമങ്ങാട്: കേരളത്തിൽ മുൻഗണനാ കാർഡുകളുടെ പരിധി 43% ആണെന്നും ഈ പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. മുൻഗണനാ റേഷൻ കാർഡുകളുടെ നെടുമങ്ങാട് താലൂക്കുതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.172 മുൻഗണന കാർഡുകളാണ് നെടുമങ്ങാട് മുനിസിപ്പൽ ഠൗൺ ഹാളിൽ വച്ച് വിതരണം ചെയ്തത്.നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വാർഡ് കൗൺസിലർ സിന്ധുകൃഷ്ണകുമാർ, സി.പി.ഐ കരുപ്പൂര് എൽ.സി സെക്രട്ടറി എസ്.മഹേന്ദ്രൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.