മലയിൻകീഴ് : ലോക് ബന്ധുരാജ് നാരായൺജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുണ്ടമൺകടവ് ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനാഘോഷം ഐ.ബി.സതീഷ്.എം.എൽ.എ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചീഫ് കോ ഒാർഡിനേറ്റർ പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ,നേമം ബ്ലേക്ക് പഞ്ചായത്ത് അംഗം ഡി.ആർ.ബിജുദാസ്,ഗ്രാമ പഞ്ചായത്ത് അംഗം ഫ്ലോറൻസ് സരോജ, ഫൗണ്ടേഷൻ ഭാരവാഹികളായ അൻവർഷാ,പ്രദീപ് സംഘമിത്ര,ധുനിംസ് പേഴുംമൂട്,അനിൽകുമാർ,സെയ്ദ് പേഴുംമൂട്,സാബു സൈനുദ്ദീൻ, അനസ് പനവൂർ,സഹിത,പി.ആർ.ഒ.സുന്ദരകുമാർ എന്നിവർ സംസാരിച്ചു. എസ്.എൽ.ഫൈസൽ, ശിവകൈലാസ്,സമീർ സിദ്ദീഖി എന്നിവരെ എം.എൽ.എ ഉപഹാരം നൽകി അനുമോദിച്ചു.