നെടുമങ്ങാട്:യു.പിയിൽ കർഷക പ്രതിഷേധത്തിനിടയിലേയ്ക്ക് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചു കയറി നാല് കർഷകരുൾപ്പടെ എട്ടു പേർ മരിച്ച സംഭവത്തിലും ഡൽഹിയിൽ ഓൾ ഇന്ത്യ കിസാൻസഭ നേതാവ് കൃഷ്ണപ്രസാദിനെ അറസ്റ്റ് ചെയ്ത് മർദ്ദിച്ചതിലും പ്രതിഷേധിച്ച് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നെടുമങ്ങാട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടന്നു.ടൗണിൽ പ്രതിഷേധയോഗം കർഷകസംഘം ഏരിയാ സെക്രട്ടറി ആർ.മധു ഉദ്ഘാടനം ചെയ്തു.പി.ജി.പ്രേമചന്ദ്രൻ,ടി.ആർ.സുരേഷ്, ജയമോഹൻ,ജി.സുധാകരൻ എന്നിവർ പ്രസംഗിച്ചു.ആനാട് ജംഗ്‌ഷനിൽ വേങ്കവിള സുരേഷ്,സുനിൽ രാജ്,എൽ.വിജയൻ,ഗിൽബർട്ട് എന്നിവരും തേക്കടയിൽ ഏ.നൗഷാദും നേതൃത്വം നൽകി.