കാട്ടാക്കട:കാട്ടാക്കട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കാട്ടാക്കട ജംഗ്ഷനിലും പൊന്നറ ശ്രീധറിന്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടന്നു.പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരേയും,നേതാക്കളേയും ആദരിച്ചു.മണ്ഡലം പ്രസിഡന്റ് എം.എം അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു.മുൻ ജില്ലാ സെക്രട്ടറി അഡ്വ.എം മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.കാട്ടാക്കട രാമു,എം.ആർ. ബൈജു,വീനസ് വേണു,ഗോപാലകൃഷണൻ,ചന്ദ്രമോഹൻ തമ്പി ,മെമ്പർ ശുഭ,എട്ടിരുത്തി മോഹനൻ,പൊന്നറ അജിത്,പൊന്നറ ശ്രീധറിന്റെ കുടുംബാഗങ്ങൾ, കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.