നെടുമങ്ങാട്:അരുവിക്കരയിൽ കേരള വാട്ടർ അതോറിട്ടി 16 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച കുപ്പിവെള്ള പ്ലാന്റിന്റെ പ്രവർത്തനം വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിൽ നിലനിറുത്തണമെന്ന് ജില്ലാ ഹെഡ്‌ലോഡ്‌ യൂണിയൻ (എ.ഐ.ടി.യു.സി) അരുവിക്കര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കളത്തറ മധുവിന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ അരുവിക്കര വിജയൻ നായർ ഉദ്ഘാടനം ചെയ്തു. സെയ്തു .എസ്.എ റഹിം. ഇ.എം റഹിം, എൻ.ബാലചന്ദ്രൻ നായർ, ബിജോയി, ജി.സുകുമാരൻ, എസ്.ശ്രീകുമാർ, ഗീതാ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ബിജോയി (കൺവീനർ), കെ.വിശ്വനാഥൻ, സി. സജികുമാർ (ജോയിന്റ് കൺവീനർ), കളത്തറ മധു (പാർട്ടി ചാർജ്) എന്നിവരെ തിരഞ്ഞെടുത്തു.