തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷന്റെ അംഗത്വ വിതരണ ചടങ്ങ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു. സംഘടനാ ജനറൽ സെക്രട്ടറി അമരവിള രാധാകൃഷ്ണനിൽ നിന്ന് എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയും അംഗത്വം സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് ജി. രാജൻ, സംസ്ഥാന സെക്രട്ടറി ആർ. രാജൻ, സി.പി. രവീന്ദ്രൻ, ട്രഷറർ കാട്ടാക്കട രാമചന്ദ്രൻ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എസ്. ഉമാചന്ദ്രബാബു, ജില്ലാ സെക്രട്ടറി സുകുമാരൻ ആശാരി, ട്രഷറർ എസ്. ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.