കാട്ടാക്കട: കാട്ടാക്കടയിൽ കമ്പ്യൂട്ടർ സെന്റർ കുത്തിത്തുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 7,000 രൂപ കവർന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് എതിർവവശത്ത് വാഴിച്ചൽ സ്വദേശി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. പഴയ നിരക്കടയിലെ പുറകുവശത്തെ ഓടുകൾ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. തിങ്കളാഴ്ച രാവിലെ കടയുടെ മുൻവശത്തെ നിരകൾ തുറന്നു കിടക്കുന്നതുകണ്ട സമീപത്തെ സ്ഥാപന ഉടമകളാണ് കാട്ടാക്കട പൊലീസിൽ വിവരം അറിയിച്ചത്. സമീപത്തെ ചില കടകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.