പൂവച്ചൽ:പൂവച്ചൽ പഞ്ചായത്തിലെ സിവിൽ സർവീസ് പരീക്ഷയിലെ റാങ്ക് ജേതാക്കളായ പി.എം.മിന്നു,എസ്.ഗോകുൽ.എന്നിവർക്ക് പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സ്വീകരണം നൽകി.അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ മാസ്റ്റർ സിദ്ധാർത്ഥ,യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ,എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർ,100 ശതമാനം വിജയം നേടിയ വീരണകാവ് സ്കൂളിലെ അദ്ധ്യാപകർ എന്നിവർക്കും ആദരവ് നൽകി. പങ്കജകസ്തൂരി എം.ഡി ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൗമ്യ ജോസ് എന്നിവർ സംസാരിച്ചു.