പാറശാല : അഖിലേന്ത്യാ കിസാൻ സഭയുടെ കാരോട് പഞ്ചായത്ത് കൺവെൻഷൻ സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും കാരോട് പഞ്ചായത്ത്എൽ.ഡി.എഫ് കൺവീനറുമായ എൽ.ശശികുമാർ ഉദ്ഘാടനം ചെയ്തു.പഴയ ഉച്ചക്കട ഓഫീസ് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ലോക്കൽ കമമ്മിറ്റി സെക്രട്ടറി എസ്.എസ്.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പി.പി.ഷിജു,സെക്രട്ടറി രവികുമാർ, പി. വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗം ബി.അനിത, കുന്നിയോട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.പ്രസിഡന്റായി ടി.സ്റ്റാലിൻ, സെക്രട്ടറിയായി എസ്.രാജൻ, എക്സിക്യൂട്ടീവ് അംഗങ്ങളായി പി.വിജയൻ, ബി.അനിത,ഇ.ചന്ദ്രിക, സി.ബി.ബിനു, പ്രേംകുമാർ,പി.ജി.സുരേഷ്കുമാർ,കുന്നിയോട് രാമചന്ദ്രൻ,ആർ.രാജേന്ദ്രബാബു,ശക്തിധരൻ, അജയൻ, ആർ.ജോയ്,ഡി.അജി,പൊഴിയൂർ വിജയൻ എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു.