karunyavedi

പാറശാല: പ്രിയദർശിനി കാരുണ്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് മുതിർന്ന കോൺഗ്രസ്‌ നേതാവ് പ്രഭാകരൻതമ്പി ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടക്കംകുറിച്ചു. തുടർന്ന് നടന്ന സമ്മേളനം മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കൊറ്റാമം വിനോദ്,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, പാറശാല ഗ്രാമ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് ലെൽവിൻജോയ്, നിർമ്മലകുമാരി, താര, മുൻ പഞ്ചായത്ത് അംഗങ്ങങ്ങളായ സുനിൽകുമാർ, കെൻസിലാലി തുടങ്ങിയവർ സംസാരിച്ചു. പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ആർ.പ്രഭാകരൻ തമ്പി സംഘടന നേതാക്കളായ ക്രിസ്തുദാസ്, പ്രഭാകരൻ നായർ, രാജഗോപാൽ, കോൺഗ്രസിലെ മുതിർന്ന നേതാവ് ഹസൻ സാഹിബ്‌ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. കാരുണ്യവേദി പ്രസിഡന്റ്‌ പെരുവിള രവി, ജനറൽ സെക്രട്ടറി എം.കൃഷ്ണകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.