തുറവൂർ: സ്വാതന്ത്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ തുറവൂർ കണ്ണാട്ട് പരമേശ്വരന്റെ മകൻ പറയകാട് കണ്ണാട്ടു സ്വാമിനി ക്വാട്ടേജിൽ കെ.പി. മോഹൻ (65) നിര്യാതനായി.
ഭാര്യ: വിജയ (റിട്ട. ഹൗസിംഗ് ബോർഡ്). മക്കൾ: അരുൺ കെ.മോഹൻ, അഖിൽ കെ.മോഹൻ. മരുമകൾ: രമ്യ.
സഹോദരങ്ങൾ: കെ.പി. ശങ്കരദാസ് (മുൻ ദേവസ്വം ബോർഡ് മെമ്പർ), കെ.പി. തമ്പി കണ്ണാട് (ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി, കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ്), കെ.പി. ദിലീപ് കണ്ണാടു (മുൻ പട്ടണക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്, അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്), മാലതി ഗോപിനാഥ്, ബേബി കമലം ജയപ്രകാശ്, സ്വാമിനി സദാശിവൻ. സംസ്‌കാരം: ഇന്ന് രാവിലെ 9ന്.