തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കാട്ടാക്കട മംഗലക്കൽ നേതാജി ഗ്രന്ഥശാലയുമായി സഹകരിച്ച് 'ജനങ്ങളുടെ പണം ജനങ്ങൾക്ക്' എന്ന വിഷയത്തിൽ ജനസദസ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എ.പി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ബി.എസ് പ്രശാന്ത് വിഷയം അവതരിപ്പിച്ചു.ജില്ലാസെക്രട്ടറി ദിലീപ് .എസ്.എൽ. സംസാരിച്ചു. നേതാജി ഗ്രന്ഥശാല പ്രസിഡന്റ് എ.മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.