bdjs

നെയ്യാറ്റിൻകര: ബി.ഡി.ജെ.എസ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയും വിജയദിവസവും സമുചിതമായി ആചരിച്ചു എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എസ്. നിർമ്മലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.

കൊവിഡ് മോചനത്തിനായി ബി.ഡി.ജെ.എസ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി അനുവർത്തിക്കേണ്ടതായ കാര്യങ്ങൾ യോഗം ചർച്ച ചെയ്ത് വിലയിരുത്തി. ഇനിയും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരെ കണ്ടെത്തി വിവരങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൈമാറുന്നതിനും തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ജയകുമാർ, വൈസ് പ്രസിഡന്റ് ബാബു, ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ, ബി.ഡി.എം.എസ് പ്രസിഡന്റ് ഷീല, കല തുടങ്ങിയവർ സംസാരിച്ചു.