തിരുവനന്തപുരം:ഉത്തർപ്രദേശിലെ ലക്ഹിംപൂരിൽ കർഷക സമര കേന്ദ്രത്തിലുണ്ടായ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി റിസർവ് ബാങ്കിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ബെഫി സംസ്ഥാന ജോ.സെക്രട്ടറി വി.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് വി.അനന്തകൃഷ്ണൻ,ജോ.സെക്രട്ടറി പ്രശാന്ത് എസ്.ബി.എസ്, സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ എസ്.സുഗന്ധി, ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ പത്മകുമാർ, ബെഫി ജില്ലാ സെക്രട്ടറി ദിലീപ് എസ്.എൽ എന്നിവർ സംസാരിച്ചു.