തിരുവനന്തപുരം: ടൈറ്റാനിയം മേഖല സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കരിക്കകം,ബാലനഗർ, ആൾസെയിന്റ്സ്, മാധവപുരം തുടങ്ങിയ പ്രദേശവാസികൾക്ക് 25ശതമാനം സംവരണം ഏർപ്പെടുത്തുക കമ്പനിക്കുള്ളിൽ ആശുപത്രി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടൈറ്റാനിയം മേഖലാ സംയുക്തസമിതി ടൈറ്റാനിയം ഫാക്ടറി വളഞ്ഞു സമരം നടത്തി. സമിതി പ്രസിഡന്റ് വേളി എസ്. മദനന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം മുഖ്യ രക്ഷാധികാരി ഡോ.ബി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.