കിളിമാനൂർ:ആംബുലൻസ് ജീവനക്കാരന്റെ പ്രേരണയാൽ കിളിമാനൂരിൽ പതിനേഴുകാരി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പോങ്ങനാട് ടൗണിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിഅംഗം ഡി.സ്മിത ഉദ്ഘാടനം ചെയ്തു. കിളിമാനൂർ മേഖലാ പ്രസിഡന്റ് ലിസി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ശ്രീജാ ഷൈജുദേവ്,പ്രസിഡന്റ് ഡി.ശ്രീജ, ഉണ്ണികൃഷ്ണൻ,ജില്ലാ പഞ്ചായത്തംഗം ടി.ബേബിസുധ, എൻ.സരളമ്മ,ബിന്ദുപ്രഭ, ജസീന,ഗീത,ഗിരിജ,ദീപ,സി.പി.എം ലോക്കൽ സെക്രട്ടറി ദാമോദരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.എസ്.രാജലക്ഷ്മി അമ്മാൾ സ്വാഗതവും ഉഷാകുമാരി നന്ദിയും പറഞ്ഞു.