kar

കിളിമാനൂർ: ഉത്തർപ്രദേശിൽ നടന്ന കർഷക കൊലപാതകത്തിൽപ്രതിഷേധിച്ച് കിളിമാനൂർ ഏരിയാ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കിളിമാനൂർ ടൗണിൽ കർഷകസംഘടനകളും സി.ഐ.ടി.യും സംയുക്തമായി നടത്തിയ പ്രതിഷേധം കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ. വത്സലകുമാർ, പ്രസിഡന്റ് ഇ. ഷാജഹാൻ,എസ്.രഘുനാഥൻ, എസ്.യഹിയ തുടങ്ങിയവർ നേതൃത്വം നൽകി. കല്ലമ്പലം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കർഷകസംഘം സംസ്ഥാനകമ്മറ്റിയം​ഗം എസ്. ഹരിഹരൻപിള്ള, സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എം റഫീഖ്, ഏരിയാകമ്മറ്റിയം​ഗം ഇ. ജലാൽ തുടങ്ങിയവർ നേതൃത്വം നല്കി. ന​ഗരൂരിൽ ഹർഷകുമാർ, പുളിമാത്ത് ബിജിമോൾ, പള്ളിക്കൽ മാധവൻകുട്ടി, കൊടുവഴന്നൂർ കൃഷ്ണൻ പോറ്റി തുടങ്ങിയവർ നേതൃത്വം നൽകി.