inc

വിതുര:കോൺഗ്രസ് വിതുര,ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ബഹുസ്വരതാസന്ദേശസദസ് സംഘടിപ്പിച്ചു.അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ് അദ്ധ്യക്ഷത വഹിച്ചു.ടി.ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി ജനറൽസെക്രട്ടറി സി.എസ്.വിദ്യാസാഗർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,ഡി.സി.സി ജനറൽസെക്രട്ടറിമാരായ തോട്ടുമുക്ക് അൻസർ, എൻ.ജയമോഹൻ,എൽ.കെ.ലാൽറോഷിൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,ചായം സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,എൽ.കെ.ലാൽറോയി,മേമലവിജയൻ,ജയേന്ദ്രകുമാർ,ആനപ്പാറ ഉദയൻ,ശകുന്തള,സതീദേവി എന്നിവർ പങ്കെടുത്തു.