vas

തിരുവനന്തപുരം: സഹകരണ നിയമം പരിഷ്കരിച്ചും വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തിയും സഹകരണ മേഖലയിലെ അഴിമതി തടയുമെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. ഓഡിറ്റ് സംവിധാനത്തിലും കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തും. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സഹകരണ രംഗത്തെ ആശാസ്യകരമല്ലാത്ത പ്രവണതകൾ അവസാനിപ്പിക്കുന്നതിന് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമ ഭേദഗതി ഈ സഭാ സമ്മേളനത്തിൽതന്നെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.


സോഫ്ടു വെയർ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാനപരമായ മുൻകരുതലുകൾ ജീവനക്കാർ സ്വീകരിക്കാത്തതാണ് ക്രമക്കേടുകൾക്ക് കാരണം. അതിനാൽ സി-ഡിറ്റ് മുഖേന സഹകരണ ഓഡിറ്റ് മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങളിലെ ഓഡിറ്റ് വിവരങ്ങൾ പൊതുജനങ്ങൾക്കുകൂടി അറിയാൻ കഴിയും വിധമാകും സംവിധാനം തയ്യാറാക്കുക. സഹകരണ ഓഡിറ്റ് ഡയറക്ടർ തസ്തികയിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിലെ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

 എ.ആർ നഗർ ബാങ്കിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല

എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ നടത്തിയ പരിശോധനയിൽ നിക്ഷേപങ്ങൾക്കുള്ള കെ.വൈ.സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. 257 കസ്റ്റമർ ഐ.ഡിയിൽ പെട്ടവർക്ക് ബാങ്കിൽ അംഗത്വമുള്ളതായും കാണുന്നില്ല. മുൻ സെക്രട്ടറി വി.കെ. ഹരികുമാറിന് വ്യാജ എസ്.ബി അക്കൗണ്ട് ഉണ്ടായിരുന്നതായും ക്രമക്കേടുകൾ നടത്തിയതായും കണ്ടെത്തി. ഒരാളുടെ പേരിൽതന്നെ വിവിധ കസ്റ്റമർ ഐ.ഡി ഉള്ളതായും ഇതുപയോഗിച്ച് വിവിധ അക്കൗണ്ടുകളിലൂടെ 2.66 കോടി രൂപ വായ്പ എടുത്തതായും കണ്ടെത്തി. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിൽ അനധികൃത നിക്ഷേപങ്ങളും നടത്തി. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് നിയമാവലിക്ക് വിരുദ്ധമായും വായ്പ നൽകിയിട്ടുണ്ട്. വിവിധ കസ്റ്റമർ ഐ.ഡികളിലെ വിലാസത്തിലും മുൻ സെക്രട്ടറി തിരുത്തലുകൾ വരുത്തിയെന്ന് കണ്ടെത്തി.

കേരളബാങ്കിന് ഏകീകൃത സോഫ്ടു വെയർ

കേരള ബാങ്കിന് ഏകീകൃത സോഫ്ടു വെയർ തയ്യാറാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. അതിനുള്ള സൊല്യൂഷൻ പ്രൊവൈഡറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നടക്കുന്നു.

ലോ​ൺ​ ​പ​ലി​ശ​കൂ​ട്ടി​ ​പു​തു​ക്കൽ
അ​നു​വ​ദി​ക്കി​ല്ല​

തി​രി​ച്ച​ട​വ് ​മു​ട​ങ്ങി​യ​ ​വാ​യ്‌​പ​ക​ൾ​ ​പ​ലി​ശ​ ​കൂ​ട്ടി​ ​പു​തു​ക്കു​ന്ന​തി​നെ​തി​രെ​ ​ക​ർ​ശ​ന​ ​നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.​ ​ലോ​ൺ​ ​പു​തു​ക്ക​ലി​ലൂ​ടെ​ ​ഇ​ട​പാ​ടു​കാ​ര​നാ​ണ് ​കൂ​ടു​ത​ൽ​ ​ബാ​ദ്ധ്യ​ത​ ​വ​രി​ക.​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്ക​ൽ​ ​ഒ​രു​ ​മാ​സം​ ​കൂ​ടി​ ​നീ​ട്ടി​യി​ട്ടു​ണ്ട്.

​ 20,578​ ​പേ​ർ​ക്ക് ​ജോ​ലി
സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ലെ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​ 20,578​ ​പേ​ർ​ക്ക് ​ജോ​ലി​ ​ന​ൽ​കി.​ ​യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി​ 29​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​ആ​രം​ഭി​ച്ചു.​ ​പി.​പി.​ഇ​ ​കി​റ്റ്,​ ​സാ​നി​റ്റൈ​സ​ർ,​ ​മാ​സ​ക്,​ ​ഹാ​ന്റ് ​വാ​ഷ് ​എ​ന്നി​വ​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ 12​ ​വ​നി​ത​ ​സം​ഘ​ങ്ങ​ൾ​ ​രൂ​പീ​ക​രി​ച്ചു.​ ​ര​ണ്ട് ​ല​ക്ഷം​ ​ഓ​ഹ​രി​യും​ ​മൂ​ന്ന് ​ല​ക്ഷം​ ​സ​ബ്സി​ഡി​യു​മ​ട​ക്കം​ 5​ ​ല​ക്ഷം​ ​രൂ​പ​ ​സ​ഹാ​യ​വും​ ​അ​നു​വ​ദി​ച്ചു

.

​ ​പ്രി​ൻ​സി​പ്പ​ൽ​ ​തു​ക​ ​ഒ​ഴി​വാ​ക്കി​ല്ല
സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​വാ​യ്പ​ക​ൾ​ക്ക് ​തി​രി​ച്ച​ട​വി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​പ്രി​ൻ​സി​പ്പ​ൽ​ ​തു​ക​ ​ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ.​ ​പ്രി​ൻ​സി​പ്പ​ൽ​ ​തു​ക​ ​ഒ​ഴി​വാ​ക്കു​ന്ന​ത് ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​ദോ​ഷ​ക​ര​മാ​യി​ ​ബാ​ധി​ക്കും.