മുടപുരം: പ്രക്ഷോഭം നടത്തിയ കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി നടത്തിയ കൂട്ടക്കുരുതിയിൽ പ്രതിഷേദിച്ച് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ചിറയിൻകീഴിൽ പ്രതിഷേധം സംഘടിപ്പിച്ചു. എ. അൻവർഷാ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം അതുൽ രാജ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് നേതാക്കളായ മുഹമ്മദ് ഷാജു, അൽ അമീൻ, അമജേഷ് മനോജ് എന്നിവർ സംസാരിച്ചു. കിഴുവിലം പുളിമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് എ.ഐ.വൈ.എഫ് നേതാക്കളായ അനസ്, ആഷിക്, ജെ.എസ്. അരുൺ, രഗേഷ്, അഭിഷേക്, ശരത്, നിയാസ്, അൽ അമാൻ, ഉണ്ണികണ്ണൻ, അജ്മൽ, ഫയാസ്, സമൽ, അമൽ എന്നിവർ നേതൃത്വം നൽകി.