vijay

കല്ലറ:പാങ്ങോട് ഗ്രാമ പഞ്ചായത്തിൽ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ നടന്ന വിജയോത്സവവും പത്താംതരം, ഹയർ സെക്കൻഡറി തുല്യത ക്ലാസുകളുടെ ആരംഭം,സർട്ടിഫിക്കറ്റ് വിതരണം എന്നീ ചടങ്ങുകളുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.റജീന അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അംഗം വി.ഷീജ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അശ്വതി പ്രദീപ്,വാർഡ് അംഗം ഗിരി പ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ,സെന്റർ കോ-ഓർഡിനേറ്റർ സിന്ധു, സന്ധ്യ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: പാങ്ങോട് പഞ്ചായത്തിലെ വിജയോത്സവം പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി നിർവഹിക്കുന്നു