pin

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അതിന്റെ വഴിക്ക് പോയി എത്തേണ്ടിടത്ത് എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് സംബന്ധിച്ച് പി.ടി. തോമസ് അവതരിപ്പിച്ച അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മോൻസണെ സന്ദർശിച്ച മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ ന്യായീകരിച്ച മുഖ്യമന്ത്രി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാരനെതിരെ ഒളിയമ്പ് തൊടുത്തു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

കേസിൽ കാര്യക്ഷമമായ അന്വേഷണം തന്നെയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പുകണ്ടെത്തിയത് കേരള പൊലീസാണ്. മോൻസൺ ഇപ്പോഴും അകത്താണ്. അയാളുടെ ഒരു സ്വാധീനവും ഇവിടെ വിലപ്പോവില്ല. കെ.പി.സി.സി പ്രസിഡന്റിനെ സംബന്ധിച്ച് ഇവിടെ ചില പരാമർശങ്ങളുണ്ടായി. അതിന്റെ ഉൾവിളി എന്താണെന്ന് അറിയില്ല. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ഇവിടെ പരിഹരിക്കാൻ നോക്കേണ്ടതില്ലെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു.

 'അന്വേഷണത്തിന്റെ തുടക്കം'


ലോക്‌‌ നാഥ് ബെഹ്റയുടെ സന്ദർശനത്തോടെയാണ് മോൻസണ് എതിരായ അന്വേഷണത്തിന് തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019 ജൂൺ 13നാണ് അന്ന് ഡി.ജി.പിയായിരുന്ന ബെഹ്റ അന്വേഷണം നടത്താൻ ഇന്റലിജൻസിന് കത്ത് നൽകിയത്. നവംബറിൽ ഇന്റലിജൻസ് എ.ഡി.ജി.പി റിപ്പോർട്ട് നൽകി. ഡിസംബർ 21ന് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. 2020 ജനുവരി 1ന് റിപ്പോർട്ട് ലഭിച്ചു. തുടർന്ന് ഫെബ്രുവരി 5ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് ഡി.ജി.പി കത്തു നൽകി. ഒരു വ്യക്തി തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകിയാൽ ആ പ്രദേശത്ത് പൊലീസ് പ്രത്യേക ശ്രദ്ധ നൽകുക പതിവാണ്. പ്രത്യേകിച്ച് ഇത്തരം സംശയങ്ങൾ നിലനിൽക്കുന്ന ഒരാൾ ഉൾക്കൊള്ളുന്ന മേഖല ശ്രദ്ധയിൽ വയ്ക്കുക എന്നത് പൊലീസിന്റെ സാധാരണ നടപടിയാണ്.


 'രണ്ടും രണ്ടാണ്'

പുരാവസ്തുക്കൾ സൂക്ഷിക്കുന്നു എന്നു കരുതുന്ന സ്ഥലത്ത് വെറുതേ സന്ദർശിക്കുന്നതും അതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കെടുക്കുന്നതും രണ്ടാണെന്ന് കെ. സുധാകരനെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ആരെല്ലാം സന്ദർശിച്ചുവെന്നും ആരെല്ലാം അവിടെ ദിവസങ്ങളോളം തങ്ങിയെന്നും ചികിത്സയ്ക്ക് വിധേയമായി എന്ന് അവകാശപ്പെടുന്നതുമെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആരൊക്കെ എന്തിനൊക്കെ പോയി എന്നതൊക്കെ പൊലീസ് അന്വേഷിക്കേണ്ട കാര്യമാണ്.

മോ​ൻ​സ​ണെ​തി​രാ​യ​ ​അ​ന്വേ​ഷ​ണം
ശ​ക്തി​പ്പെ​ടു​ത്തും​

പു​രാ​വ​സ്തു​ ​ത​ട്ടി​പ്പ് ​സം​ബ​ന്ധി​ച്ച് ​മോ​ൻ​സ​ൺ​ ​മാ​വു​ങ്ക​ലി​നെ​തി​രാ​യ​ ​കേ​സി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​ഐ.​ജി​ ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​ശ​ക്ത​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.
പു​രാ​വ​സ്തു​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ​ ​വ​കു​പ്പി​നോ​ടും​ ​ഡി.​ആ​ർ.​ഡി.​ഒ​ ​യോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​എ​റ​ണാ​കു​ളം​ ​മു​ള​ന്തു​രു​ത്തി​ ​സ്വ​ദേ​ശി​ ​ജോ​ബ് ​പീ​റ്റ​റി​ന് ​കാ​ർ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് 1,43,000​ ​രൂ​പ​ ​ത​ട്ടി​യ​തി​ന് ​പാ​ലാ​രി​വ​ട്ടം​ ​പൊ​ലീ​സും,​ ​സ​മാ​ന​മാ​യ​ ​മ​റ്റൊ​രു​ ​കേ​സി​ൽ​ 4​ ​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യ​തി​ന് ​പി​റ​വം​ ​പൊ​ലീ​സും,​ 25​ ​കോ​ടി​ ​രൂ​പ​ ​വാ​യ്പ​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞ് 6.​ 27​ ​കോ​ടി​ ​രൂ​പ​ ​ത​ട്ടി​യ​തി​ന് ​പ​ന്ത​ളം​ ​പൊ​ലീ​സും,​ ​ലൈം​ഗി​ക​ ​പീ​ഡ​ത്തി​നി​ര​യാ​യ​ ​പെ​ൺ​കു​ട്ടി​യോ​ട് ​കേ​സ് ​പി​ൻ​വ​ലി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​എ​റ​ണാ​കു​ളം​ ​ടൗ​ൺ​ ​സൗ​ത്ത് ​പൊ​ലീ​സും​ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​കൊ​ക്കൂ​ണി​ൽ​ ​ആ​രൊ​ക്കെ​ ​പ​ങ്കെ​ടു​ത്തു​വെ​ന്ന​ത് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​തെ​ളി​യു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
ചെ​മ്പോ​ല​ ​:​ ​സ​ർ​ക്കാർ
നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ല
ശ​ബ​രി​മ​ല​യു​ടെ​ ​രേ​ഖ​യെ​ന്ന​ ​രീ​തി​യി​ൽ​ ​പ്ര​ച​രി​ച്ച​ ​ചെ​മ്പോ​ല​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ലെ​ന്നും​ ​അ​ത് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​തെ​ളി​യു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.