നെയ്യാറ്റിൻകര: കോൺഗ്രസിന്റെ ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വൃക്ഷമഹോത്സവം ആറാലുംമൂട് മണ്ഡലത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് സെൻ ഉദ്ഘാടനം ചെയ്തു. കച്ചേരി, വഴുതൂർ ബൂത്തുകളിലെ പ്രവർത്തകരുടെ വീടുകളിൽ വൃക്ഷമഹോത്സവത്തിന്റെ ഭാഗമായി ഇരുപത് തൈകൾ നട്ടു. മണ്ഡലം പ്രസിഡന്റ് എം.സി. സെൽവരാജ്, അമരവിള സുദേവകുമാർ, പത്താംകല്ല് സുഭാഷ്, എൽ.എസ്. ഷീല, എൻ. തങ്കപ്പൻ ഗോപാലകൃഷ്ണൻ നായർ, മോഹൻലാൽ, പ്രവീൺ രാജ്, പ്രബിൻ, അനീഷ്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.