
നെയ്യാറ്റിൻകര: കരുംകുളം എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള നാഗർകാവിലിലെ പുതിയ നടപ്പന്തൽ, മുഖമണ്ഡപം എന്നിവയുടെ സമർപ്പണവും ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനവും കന്നിക്കൊട മഹോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, സെക്രട്ടറി ബി.എസ്. പ്രദീപ്‌കുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ. ജയമോഹൻ, കരയോഗം ചെയർമാൻ കൈരളി ശ്രീകുമാർ, കൺവീനർ ബാബു, മറ്റ് ഭരണസമിതി അംഗങ്ങൾ, വനിതാ സമാജ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.