ddd
തിരുവനന്തപുരം: വാർഡുകളിൽ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി നഗരസഭ തയ്യാറാക്കിയ മൂന്നുമാസത്തെ കർമ്മപദ്ധതി ഭരണപക്ഷവും പ്രതിപക്ഷവും ഐകകണ്ഠ്യേന പാസാക്കി. കൗൺസിൽ ഹാളിൽ നടന്ന സ്‌പെഷ്യൽ കൗൺസിൽ യോഗത്തിൽ ആരോഗ്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ജമീലാ ശ്രീധരനാണ് കരട് ആക്ഷൻ പ്ലാൻ അവതരിപ്പിച്ചത്.

തിരുവനന്തപുരം: വാർഡുകളിൽ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി നഗരസഭ തയ്യാറാക്കിയ മൂന്നുമാസത്തെ കർമ്മപദ്ധതി ഭരണപക്ഷവും പ്രതിപക്ഷവും ഐകകണ്ഠ്യേന പാസാക്കി. കൗൺസിൽ ഹാളിൽ നടന്ന സ്‌പെഷ്യൽ കൗൺസിൽ യോഗത്തിൽ ആരോഗ്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ജമീലാ ശ്രീധരനാണ് കരട് ആക്ഷൻ പ്ലാൻ അവതരിപ്പിച്ചത്.

പ്ലാസ്റ്റിക് ക്യാരിബാഗുകളും ഡിസ്‌പോസിബിൾ ഉത്പന്നങ്ങളും അനിയന്ത്രിതമായി വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ 75 മൈക്രോൺ വരെയുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും നിർമ്മാണം, സൂക്ഷിക്കൽ, വില്പന, ഉപയോഗം എന്നിവ പൂർണമായി നിരോധിച്ചുള്ള ഉത്തരവ് കഴിഞ്ഞമാസം 30 മുതൽ പ്രാബല്യത്തിൽ വന്നതിന്റെ അടിസ്ഥാനത്തിലാണ് കരട് ആക്ഷൻ പ്ലാൻ അവതരിപ്പിച്ചത്.

മുമ്പ് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം 50 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുകയും ബദൽമാർഗങ്ങൾ സർക്കാരും നഗരസഭയും സ്വീകരിക്കുകയും ചെയ്‌തിരുന്നു. അതിന്റെ തുടർച്ചയാണ് പദ്ധതിയെന്നും ജമീലാ ശ്രീധരൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ചുവടുപിടിച്ച് സംസ്ഥാന സർക്കാരും നഗരസഭയും സ്വീകരിച്ച പ്ലാസ്റ്റിക് നിർമ്മാർജ്ജന നടപടികളെ ബി.ജെ.പിയുടെ 35 കൗൺസിലർമാരും പൂർണമായി പിന്തുണയ്‌ക്കുന്നതായി പൊന്നുമംഗലം കൗൺസിലർ എം.ആർ. ഗോപൻ പറഞ്ഞു. ബദൽമാർഗങ്ങൾ വേഗം കണ്ടെത്തി ആക്ഷൻപ്ലാൻ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചയിൽ കൗൺസിലർമാരായ ഡി.ആർ. അനിൽ, എസ്. സലിം, വി.എസ്. സുലോചനൻ, രാഖി രവികുമാർ, കൃഷ്‌ണകുമാർ, പനയടിമ ജോൺ, കവിത.എൽ.എസ് എന്നിവർ സംസാരിച്ചു. നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകാര്യമാണെന്ന് അറിയിച്ച മേയർ ബദൽമാർഗങ്ങൾ കണ്ടെത്തുന്നതിനായി വിവിധ സംഘടനകളുമായി ചർച്ച നടത്തുമെന്നും വ്യക്തമാക്കി.

പ്ലാസ്റ്റിക്കിന് ബദൽ...

  1. ഈ മാസം 10 വരെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജെ.എച്ച്.ഐമാർ എന്നിവർ
    അവരുടെ പരിധിയിലെ വ്യാപാര വ്യവസായ പ്രതിനിധികളുമായി യോഗം
    ചേർന്ന് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യും.
  2. ഈ മാസം 25 മുതൽ നവംബർ 30 വരെ ബോധവത്കരണ പരിപാടികൾ, പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങൾ വ്യാപാരികൾക്ക് പരിചയപ്പെടുത്തൽ, നവംബർ ഒന്ന് മുതൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കളക്ഷൻ ഡ്രൈവുകൾ
  3. ഡിസംബർ ഒന്ന് മുതൽ ബദൽ ഉത്പന്ന യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കും. 2022 ജനുവരി മുതൽ ജെ.എച്ച്.ഐമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കും.
  4. പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റുകൾ വീണ്ടും ആരംഭിക്കും
  5. പാൽ പ്ലാസ്റ്റിക് അല്ലാത്ത കുപ്പിയിൽ ലഭ്യമാക്കും.
    ഇതിനായി മിൽമയുമായി ചർച്ച നടത്തും.
  6. കുപ്പിവെള്ളം, ശീതളപാനീയങ്ങൾ എന്നിവയുടെ കുപ്പികൾ തിരിച്ച്
    ഏത് കടയിൽ നൽകിയാലും ആ വ്യക്തിക്ക് ഒരു രൂപ കിട്ടുന്ന പദ്ധതി