gandhi

നെയ്യാറ്റിൻകര: കോൺഗ്രസ് (എസ്) നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. തൊഴുക്കൽ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി (എസ്) വൈസ് പ്രസിഡന്റ് അഞ്ചുവന്നി മോഹനകുമാർ, ജില്ലാ ഭാരവാഹികളായ മുരുകേശനാശാരി, നെയ്യാറ്റിൻകര ജയചന്ദ്രൻ, കർഷക കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറി ബി.ജി. തമ്പി, യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറി നാരായണപുരം അരുൺ, വിനോദ്, സതീഷ്, സന്ധീപ് തുടങ്ങിയവർ പങ്കെടുത്തു.