ആറ്റിങ്ങൽ: ജീവകാരുണ്യ പ്രവർത്തനത്തിന് മുൻഗണന നൽകി മുദാക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുനർജ്ജനി കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം അഡ്വ.എസ്. ലെനിൻ നിർവഹിച്ചു. ആർ.രാമു,​ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി, ബ്ലോക്ക് മെമ്പർ കരുണാകരൻ നായർ,പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു,വാമനപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ, മെമ്പർമാരായ പള്ളിയറ ശശി,ദീപാ റാണി,സുജിത,മുൻ മെമ്പർ രാകേഷ്,എൽ.സി സെക്രട്ടറി ദിനേശ്,പുനർജ്ജനി പ്രസിഡന്റ് സുഭാഷ് എന്നിവർ സംസാരിച്ചു.