ബാലരാമപുരം: കെ. സുധാകരനോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇല്ലാക്കഥകൾ മെനഞ്ഞ് പൊല്ലാപ്പിലാകാനുള്ള സി.പി.എമ്മിന്റെ ശ്രമം അപഹാസ്യമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി. സുബോധൻ പറഞ്ഞു. കോൺഗ്രസ് കല്ലിയൂർ മണ്ഡലം കമ്മിറ്റിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ഒറ്റെക്കെട്ടായി പ്രശ്നത്തെ നേരിടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും സുബോധൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി.കെ. സതികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കോളിയൂർ ദിവാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കൃഷ്ണൻ നാടാർ,​ മിനി,​ റാണ,​ പെരിങ്ങമല ജയൻ,​ കാർത്തിക്ക്,​ സന്തോഷ് എന്നിവർ പ്രസംഗിച്ചു.