കടയ്ക്കാവൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. അഞ്ചുതെങ്ങ് സി.എച്ച്.സി മെഡിക്കൽ ഒാഫീസർ ഷ്യാംജി വോയീസ്, ഹോമിയോ ഡോക്ടർ തങ്ക.ആർ, ആയുർവേദ ഡോക്ടർ ഷമ്മി.എ എന്നിവരെയാണ് ആദരിച്ചത്.
മണ്ഡലം കമ്മിറ്റി അംഗം ഹരിദാസ് നെടുംങ്ങണ്ട, ബൂത്ത് പ്രസിഡന്റ് സതീഷ് തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയസിംഹൻ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി വിശാഖ് സ്വാഗതവും ന്യൂനപക്ഷ മണ്ഡലം പ്രസിഡന്റ് എഡിസൺ പെൽസിയാൺ നന്ദിയും പറഞ്ഞു.