fir

നെയ്യാറ്റിൻകര: ഇഡ്ഡലിത്തട്ട് വിരലിൽ കുടുങ്ങിയ രണ്ട് വയസുകാരന് നെയ്യാറ്റിൻകര ഫയർഫോഴ്സ് രക്ഷകരായി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നെയ്യാറ്റിൻകര ഇരുമ്പിൽ തിരുവാതിരയിൽ അരവിന്ദന്റെ മകൻ ഗൗതം നാരായണന്റെ വലത്തെ കൈവിരൽ കളിക്കുന്നതിനിടെ ഇഡ്ഡലിത്തട്ടിൽ കുടുങ്ങിയത്. ഊരിയെടുക്കാൻ കഴിയാത്തതിനെ തുടർന്ന് രക്ഷാകർത്താക്കൾ കുട്ടിയുമായി നെയ്യാറ്റിൻകര ഫയർഫോഴ്സ് ഓഫീസിലെത്തുകയായിരുന്നു.

ജീവനക്കാർ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് വിരലിന് പരിക്കുകളൊന്നുമേൽക്കാതെ ഇഡ്ഡലിത്തട്ട് ഊരിയെടുത്തത്. സീനിയർ ഫയർഓഫീസർ വിനു ജസ്റ്റിന്റെ നേതൃത്വത്തിൽ ഫയർഓഫീസർമാരായ അനീഷ്, ഷിബുകുമാർ, ശരത്, സുജൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.