വർക്കല: ജനാർദ്ദനസ്വാമി ഭക്തമാതൃസഭയുടെ ആഭിമുഖ്യത്തിൽ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ 7 മുതൽ 15 വരെ നവരാത്രി സംഗീതോത്സവവും വിജയദശമി ആഘോഷവും നടക്കും. 7ന് വൈകിട്ട് 5ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.എസ്.സിന്ധുറാണി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. മാതൃസഭ പ്രസിഡന്റ് ലീലാമ്മടീച്ചർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. വർക്കല ബി.സജീവ് കുമാർ, വർക്കല ഗോപാലകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. രാത്രി 7ന് എ.അഖിലിന്റെ പുല്ലാങ്കുഴൽ കച്ചേരി, 8 വൈകുന്നേരം 5ന് ശ്രവിക എ കണ്ണന്റെ ഡാൻസ്, രാത്രി 7ന് ശ്രീലേഖകൃഷ്ണ, ശ്രീരേഖകൃഷ്ണ എന്നിവരുടെ സംഗീതക്കച്ചേരി. 9 വൈകുന്നേരം 5ന് നവ്യ ജെ രാജിന്റെ കേരളനടനം, രാത്രി 7ന് വർക്കല കവിതജയചന്ദ്രന്റെ സംഗീത സദസ്സ്. 10 രാത്രി 7ന് രാജീവ് ആദി കേശവിന്റെ സംഗീതസദസ്സ്. 11 രാത്രി 7ന് ഉടുപ്പി ശ്രീനാഥിന്റെ സംഗീതസദസ്സ്. 12 രാത്രി 7ന് വർക്കല ഗോപാലകൃഷ്ണന്റെ സംഗീതസദസ്സ്. 12ന് രാത്രി 7ന് അഭിനന്ദ ആഭപത്മന്റെ സംഗീതസദസ്സ്. 14 രാത്രി 7ന് ശിവകാമി നടരാജന്റെ വീണക്കച്ചേരി. 15 വൈകുന്നേരം 5ന് അന്നപൂർണ്ണയുടെ ക്ലാസിക്കൽ ഡാൻസ്, രാത്രി 7ന് വർക്കല ജെ.ആർ.കണ്ണൻ ആൻഡ് പാർട്ടിയുടെ വയലിൻസോളോ.