പൂവാർ: വേങ്ങപ്പൊറ്റ സി.വി കുഞ്ഞുരാമൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ദിന സമ്മേളനം ഗാന്ധിയൻ ബാലകേന്ദ്രം നെയ്യാറ്റിൻകര താലൂക്ക് രക്ഷാധികാരി വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. കോട്ടുകാൽ പഞ്ചായത്ത് ഗ്രന്ഥശാലാ സമിതി കൺവീനർ പുന്നക്കുളം ബിനു അദ്ധ്യക്ഷത വഹിച്ചു.
ശ്രീനാരായണപുരം മണികണ്ഠൻ ഗാന്ധിജയന്തിദിന സന്ദേശം നൽകി. ഗ്രന്ഥശാല കമ്മിറ്റി അംഗം അനീഷ് വേങ്ങപ്പൊറ്റ സ്വാഗതവും വനിതാ വേദി സെക്രട്ടറി ദിവ്യാ ഷൈൻ കൃതജ്ഞതയും പറഞ്ഞു. ഗ്രന്ഥശാലാ പ്രസിഡന്റ് ജി. പുരുഷോത്തമൻ, സെക്രട്ടറി ഷാജികുമാർ, ലൈബ്രേറിയൻ ഷിബു എന്നിവർ സംസാരിച്ചു.