തിരുവനന്തപുരം:ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ തൊഴിൽ ചെയ്‌തുവന്ന ഹൗസ് കീപ്പിംഗ് തൊഴിലാളികളെ 50 വയസ് മാനദണ്ഡമാക്കി പിരിച്ചുവിട്ട നടപടിക്കെതിരെ ശ്രീചിത്രാ മെഡിക്കൽ സെന്ററിന് മുന്നിൽ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ധർണ നടത്തി.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻബാബു സമരം ഉദ്ഘാടനം ചെയ്‌തു.അഡ്വ.മടവൂർ അനിൽ,എസ്.സുകുമാർ, ജി.പി.വൃന്ദാറാണി,കല്ലയം ജോയ്,മനോജ് കുമാർ എന്നിവർ സംസാരിച്ചു.