ddd

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് ദിവസമായി നടന്ന വനിതാ കമ്മിഷൻ സിറ്റിംഗിൽ 77 പരാതികളിൽ തീർപ്പായി. നാല് പരാതികളിൽ കൗൺസലിംഗിന് വിധേയമാക്കാൻ തീരുമാനിച്ചു. പത്ത് പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ട് തേടി.രണ്ട് ദിവസങ്ങളിലായി 310 പരാതികളാണ് പരിഗണനയ്‌ക്കെടുത്തത്. എതിർകക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ 219 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി,അംഗങ്ങളായ അഡ്വ.എം.എസ്.താര,ഇ.എം.രാധ,ഷാഹിദാ കമാൽ എന്നിവരാണ് പരാതികൾ കേട്ടത്.