george

തിരുവനന്തപുരം: ബി.എസ്.എഫിലെ മുതിർന്ന ഉദ്യോഗസ്ഥനായ ജോർജ് മാഞ്ഞൂരാന് ബി.എസ്.എഫ് ഇൻസ്‌പെക്‌ടർ ജനറലായി സ്ഥാനക്കയറ്റം. പാലക്കാട് സ്വദേശിയായ ജോർജ് മാഞ്ഞൂരാൻ 1987ൽ അസിസ്റ്റന്റ് കമാൻഡന്റായാണ് പ്രവേശിച്ചത്. ജമ്മു കാശ്‌മീർ, മണിപ്പൂർ, നാഗാലാൻഡ്, മേഘാലയ, ബംഗാൾ, ത്രിപുര അടക്കമുളള സംസ്ഥാനങ്ങളിൽ വിവിധ ചുമതലകൾ വഹിച്ച അദ്ദേഹത്തിന് രാഷ്‌ട്രപതിയുടെ മെഡൽ അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ബംഗളൂരു ആസ്ഥാനമായ സബ്‌സിഡറി ട്രെയിനിംഗ് സെന്റർ ഐ.ജിയാണ്. തിരുവനന്തപുരത്ത് ബി.എസ്.എഫ് ഹെ‌ഡ്‌ക്വാർട്ടേഴ്‌സ് സ്ഥാപിക്കുന്നതിലും തൃശൂരും കോഴിക്കോടും യൂണിറ്റ് ഹെഡ്‌ക്വാർട്ടേഴ്‌സ് സ്ഥാപിക്കുന്നതിലും ജോർജ് മാഞ്ഞൂരാൻ നിർണായക പങ്കാണ് വഹിച്ചത്.