തിരുവനന്തപുരം :കിള്ളിപ്പാലം വെള്ളാളസമിതി ട്രസ്റ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും പത്താം ക്ളാസിലും പന്ത്രണ്ടാം ക്ളാസിലും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ 64 കുട്ടികൾക്ക് അനുമോദനവും, സർട്ടിഫിക്കറ്റും ക്യാഷ് അവാർഡ് വിതരണവും കേരള സംസ്ഥാന ബയോ ഡയ്‌വർസിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ.ഉമ്മൻ. വി. ഉമ്മൻ നിർവഹിച്ചു. മാനേജിംഗ് ട്രസ്റ്റി പി.ആർ.എസ് ആർ. മുരുകൻ മുഖ്യ പ്രഭാഷണം നടത്തി.ചെയർമാൻ എസ്.സി പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എസ്. മോത്തിലാൽ നെഹ്റു സ്വാഗതവും വൈസ് ചെയർമാൻ ആറ്റുകാൽ ജി. കുമാരസ്വാമി നന്ദിയും പറഞ്ഞു.